അഭിനന്ദന യോഗം സംഘടിപ്പിച്ചു
വിദ്യാരംഗം കലാസാഹിത്യവേദി വെള്ളമുണ്ട പഞ്ചായത്ത് തല എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായ പുളിഞ്ഞാല്‍ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ അഭിനന്ദന യോഗം സംഘടിപ്പിച്ചു.അഭിനയം, കയ്യെഴുത്ത് മാസിക മത്സരം തുടങ്ങി വിവിധ ഇനങ്ങളില്‍ മികച്ച വിജയമാണ് ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൈവരിച്ചത്. പരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് നിര്‍മ്മല, അദ്ധ്യാപകരായ ബിന്ദു, നാസര്‍, സജീഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി