എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം 2 ാം ദിവസവും തുടരുന്നു

0

പുല്‍പ്പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം 2-ാം ദിവസവും തുടരുന്നു.മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ പണിമുടക്ക് ആരംഭിച്ചത്. കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലെ കമ്പനിയുടെ തേയില ഔട്ട്‌ലെറ്റ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ അടപ്പിച്ചു.കൃത്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാത്തതില്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്്.

Leave A Reply

Your email address will not be published.

error: Content is protected !!