ഇന്ന് മുതല്‍ പൊഴുതന ടൗണില്‍ റിലേ സത്യാഗ്രഹസമരം ആരംഭിച്ചു. തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതും ശമ്പളം മുടങ്ങുന്ന പതിവായതോടെയുമാണ് തൊഴിലാളികള്‍ സമരരംഗത്തേക്ക് കടന്നത്. പ്രശ്നപരിഹാരത്തിനായി ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും മാനേജ്മെന്റിന്റെ നിസ്സഹകരണം കാരണം ഒന്നും വിജയം കണ്ടില്ല. ഇതോടെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. 16ന് എസ്റ്റേറ്റ് ഉടമയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.