സ്‌കൂട്ടര്‍ കത്തിച്ചതായി പരാതി
കമ്പളക്കാട് ഒന്നാം മൈല്‍ സ്വദേശിയായ യുവതിയുടെ 2018 മോഡല്‍ സ്‌കൂട്ടറാണ് കത്തിയത്.ഇക്കഴിഞ്ഞ 8 ാംതീയതി രാത്രിയിലാണ് സംഭവം. കമ്പളക്കാട് ഒന്നാംമൈല്‍ മുളപറമ്പത്ത് ഹസീനയുടെ പുതിയ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറാണ് രാത്രിയില്‍ കത്തിയത്. അടുത്ത വീട്ടിലാണ് സ്‌കൂട്ടര്‍ വെക്കാറുള്ളത്. 8- ാം തീയ്യതി രാത്രി 7.30 തോടുകൂടിയാണ് അടുത്ത വീട്ടുമുറ്റത്തുനിന്ന് പുക ഉയരുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെതന്നെ അയല്‍വാസികളെല്ലാം ഓടിക്കൂടി വെള്ളവും മണലും മറ്റുമുപയോഗിച്ച് സ്‌കൂട്ടറിലെ തീഅണക്കുകയായിരുന്നു. കൂലിപണിയെടുത്തു ജീവിക്കുന്ന ഇവര്‍ ലോണെടുത്താണ് കഴിഞ്ഞ വര്‍ഷം സ്‌കൂട്ടര്‍ വാങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് കമ്പളക്കാട് സപോലീസ്സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .