അഞ്ചുകുന്ന് സര്‍വ്വീസ് സഹകരണ ബേങ്ക് നിയമനത്തിലെ ക്രമക്കേട്: യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
അഞ്ചുകുന്ന് ബാങ്കിലെ നിയമനത്തില്‍ ഭരണ സമിതി ഭീമമായ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് അധികാരികള്‍ക്ക് പരാതി നല്‍കി.അര്‍ഹരായവര്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് പോലും അയക്കാതെ നിയമാനുസൃതമല്ലാതെയുള്ള നിയമനത്തിനെതിരെ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ എ.ജാഫര്‍ മാസ്റ്റര്‍,ജാബിര്‍ വരിയില്‍,ആഷിഖ് മന്ദന്‍കണ്ടി ലത്തീഫ് മനാഞ്ചിറ,ഗഫൂര്‍ കോയിപ്പാട്ടില്‍, ഷബ്‌നാസ് ചങ്ങാടക്കടവ് .നിസാര്‍.എം’ എ .നിസാര്‍ എം എന്നിവര്‍ അറിയിച്ചു.