അക്ഷരച്ചിമിഴ് തുറക്കാന്‍ ആരാധനാലയങ്ങളൊരുങ്ങി

0

ഇന്ന് മഹാനവമി. നവരാത്രി ഉത്സവത്തില്‍ പ്രധാനപ്പെട്ട രണ്ടാം ദിനം. ക്ഷേത്രങ്ങളില്‍ ഇന്ന് അടച്ചു പൂജ എന്നറിയപ്പെടുന്ന സിദ്ധി ദായിനി പൂജകള്‍ നടക്കും. നാളെ വിദ്യാഭ്യാരംഭം കുറിക്കാനുള്ള ഒരുക്കത്തിലാണ് സാംസ്‌കാരിക കേന്ദ്രങ്ങളും. ദുര്‍ഗ്ഗാഷ്ടമിനാള്‍ പൂജയ്ക്ക് സമര്‍പ്പിച്ച ഗ്രന്ഥങ്ങളും ആയുധങ്ങളും ദേവി പ്രതീകമായി കണ്ട് മുന്ന് നേരങ്ങളില്‍ നേദ്യം നല്‍കി അടച്ചു പൂജ ചെയ്യുന്നതാണ് മഹാനവമി നാളില്‍ പ്രധാന ചടങ്ങ്. വിചിത്രങ്ങളായ അഷ്ടസിദ്ധികള്‍ നല്‍കി ഉപാസകരെ ദേവീ അനുഗ്രഹിക്കും ഈ ദിനത്തില്‍ എന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് തന്നെ സിദ്ധി ദേവി പൂജയാണ് ഇന്നു നടക്കുക. പ്രസിദ്ധമായ വിദ്യാരംഭമാണ് വിജയദശമി ദിവസമായ നാളെ കാലത്ത് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.പൊന്നുകൊണ്ട് നാവിലും താലത്തിലെ അരിയിലും ആചാര്യന്മാര്‍ കുഞ്ഞുങ്ങളെ ഹരിശ്രി കുറിച്ച് അക്ഷരലോകത്തേക്കു പ്രവേശിപ്പിക്കുന്നതാണ് ആചാരം. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങള്‍ക്കൊപ്പം വയനാട്ടിലെ ക്ഷേത്രങ്ങളും തുഞ്ചന്‍ പറമ്പ് ഉള്‍പടെ സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും നാളെ അക്ഷരപൂജ നടത്തും. കൊല്ലൂര്‍മൂകാബിക ക്ഷേത്രത്തിലെ വിദ്യാരംഭം പ്രസിദ്ധമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!