നിയമാനുസൃത ക്വാറി തുറക്കാന്‍ നടപടിയില്ല ജില്ലയിലെ ക്വാറി- ക്രഷര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
നിയമാനുസൃത ക്വാറി തുറക്കാന്‍ നടപടിയില്ല ജില്ലയിലെ ക്വാറി- ക്രഷര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ജില്ല വറുതിയില്‍ നിന്ന് എരിതീയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ 9 ന് കല്‍പ്പറ്റയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും കുടുംബ സംഗമവും നടക്കും.
ജില്ലയിലെ നിയമാനുസൃത ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങള്‍ ഇന്ന് വറുതിയുടെ നിഴലിലേക്കാണ് നീങ്ങുന്നത്. ക്വാറി -ക്രഷര്‍ മേഖല മാത്രമല്ല ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജില്ലയിലെ നിര്‍മ്മാണമേഖല അടക്കം പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുയാണ്.അതുകൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ക്വാറി- ക്രഷര്‍ തൊഴിലാളികള്‍ തിരിയുകയുമാണ്. ജില്ലയില്‍ പല സ്ഥലങ്ങളിലും തൊഴിലാളികള്‍ സംഘടിച്ചിരിക്കുയാണ്. ജില്ലാ ക്വാറി- ക്രഷര്‍ കണ്‍സ്ട്രക്ഷന്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.സമരസമിതി കണ്‍വീനര്‍ അനൂപ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.വിമല്‍ മാധവ്, ബി.വി.വിശ്വനാഥ്, അനീഷ് പോള്‍, സി.എം റെജി തുടങ്ങിയവര്‍ സംസാരിച്ചു.എം.ശങ്കര്‍ പ്രസിഡന്റ്, പി.എന്‍.മനോജ് സെക്രട്ടറി, ട്രഷറായി പി.വി.ജയിംസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. കുടുംബ സംഗമവും സമര പ്രഖ്യാപനവും വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.