ആശുപത്രി മാലിന്യങ്ങള്‍ വ്യാപകമായി ഉപേക്ഷിച്ച നിലയില്‍

0

തരുവണയുടെ പരിസര പ്രദേശങ്ങളില്‍ വ്യാപകമായി ആശുപത്രിമാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഉപയോഗിച്ച് കഴിഞ്ഞ സിറിഞ്ചുകള്‍ കാലാവധി കഴിഞ്ഞ മരുന്നുകളും ഗുളികളും പ്ലാസ്റ്റിക് റബ്ബര്‍ കൈയ്യുറകള്‍ ഉള്‍പ്പെടെയുള്ള ലോഡ് കണക്കിന് മാലിന്യങ്ങളാണ് പ്രദേശത്ത് പലയിടങ്ങളിലായി തള്ളിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരത്ത് മാലിന്യം ഉപേക്ഷിച്ച സംഭവത്തില്‍ വെള്ളമുണ്ട പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തരുവണ നടക്കലിലെ വയല്‍,ആറാംമൈല്‍ കുന്ന് എന്നീ സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്.രണ്ടിടങ്ങളിലും ആശുപത്രിയില്‍ നിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് നാട്ടുകാര്‍ കണ്ടെത്തിയത്.വടകരയിലെ സ്വകാര്യ ആശുപത്രിയായ സിഎം ഹോസ്പിറ്റലിലെ ബില്ലുകളും രോഗികളുടെ ചീട്ടും മാലിന്യങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ രൂക്ഷമായ ദുര്‍ഗന്ധം പരത്തുകയും തൊട്ടുത്ത വീടുകളിലും കിണറുകളിലും അവശിഷ്ടങ്ങള്‍ എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധിച്ചത്.കഴിഞ്ഞ ദിവസം സ്‌കൂള്‍ കുന്നില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി പോലീസ് തിരിച്ചെടുപ്പിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് തരുവണ സ്വദേശി മാനിയെന്ന മുഹമ്മദലിയുടെ പേരിലുള്ള വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാല്‍ ഇത് വരെയും ആരെയും പിടികൂടാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ മാലിന്യം ഉപേക്ഷിച്ചിട്ടുണ്ടാവാമെന്നാണ് നാട്ടുകാരുടെ ആശങ്ക.

Leave A Reply

Your email address will not be published.

error: Content is protected !!