സുമംഗലീ പൂജ നടത്തി
മാനന്തവാടി ശ്രീ.കാഞ്ചി കാമാക്ഷി അമ്മൻ – മാരിയമ്മൻ ക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ സുമംഗലീ പൂജ നടത്തി. എം.എ.വിജയൻ ഗുരിക്കൾ, രാജൻ വെൺമണി എന്നിവരുടെ കാർമ്മികത്വത്തിലാണ് സുമംഗലീ പൂജ നടന്നത്. ഒക്ടോബർ 3ന് സൗജന്യ ആയൂർവേദ ചികിത്സാ ക്യാമ്പും നടന്നു. ഒക്ടോബർ 7 ന് ആയുധ പൂജയും സംസ്ക്കാരിക സമ്മേളനവും നടക്കും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 8 ന് വിദ്യാരംഭവും വൈകീട്ട് വൈദ്യതാലംകൃത ഐതീഹരഥഘോഷയാത്രയും നടക്കും എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും