അംഗീകാര്‍ നിറവില്‍ മാനന്തവാടി നഗരസഭ
ഭവന രഹിതരില്ലാത്ത മാനന്തവാടി ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരത്തോടെ നടപ്പാക്കുന്ന അംഗീകാര്‍ ക്യാമ്പയിന്‍ ഉദ്ഘാടനവും, ഹരിത ഭവന പുരസ്‌ക്കാര വിതരണവും നടത്തി. ചടങ്ങില്‍ സബ്് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന് യാത്രയയപ്പ് നല്‍കി.
നഗരസഭാ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.ഹരിത ഭവന പുരസ്‌കാര വിതരണം സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് നിര്‍വ്വഹിച്ചു.വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ വൈസ് ചെയര്‍പേഴ്സണ്‍ ശോഭാ രാജനും മത്സര വിജയിക്കള്‍ക്കുള്ള സമ്മാനദാനം കുടുംബശ്രീ ജില്ലാ മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സാജിതയും നിര്‍വ്വഹിച്ചു.ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കുറുക്കന്‍മൂല എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപിക സത്യവതി ടീച്ചറെ ആദരിക്കുകയും സബ്ബ് കലക്ടര്‍ക്ക് യാത്രയയപ്പും നല്‍കി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വര്‍ഗ്ഗീസ് ജോര്‍ജ്, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ജിഷബാബു, സൂപ്രണ്ട് സി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.