വേറിട്ട പ്രതിഷേധവുമായി വി ഫോര്‍ വയനാട്

0

ജില്ലയോടുള്ള ഭരണകുടത്തിന്റെ അവഗണക്കെതിരെ വേറിട്ട പ്രതിഷേധവുമായി വി ഫോര്‍ വയനാട്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയനാടന്‍ വികസന സ്വപ്നങ്ങളുടെ ശവമഞ്ചവും വഹിച്ചു കൊണ്ട് വിലാപ യാത്ര നടത്തി. കര്‍ഷകരും വ്യാപാരികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു.

മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുക, ബദല്‍ പാത നിര്‍മിച്ച് വയനാട് ചുരത്തെ സംരക്ഷിക്കുക,നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ സ്വപ്നം നടപ്പിലാക്കുക. രാത്രി യാത്ര നിരോധനത്തിലുടെ തടവറയിലാക്കിയ വയനാടന്‍ ജനതയെ സ്വാതന്ത്രമാക്കുക, വന്യമൃഗ ശല്യത്തില്‍ നിന്ന് ജില്ലയെ മോചിപ്പിക്കുക,തകര്‍ന്ന റോഡുകള്‍ നന്നാക്കുക, കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനു പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിലാപയാത്ര. പടിഞ്ഞാറത്തറയില്‍ നിന്നാരംഭിച്ച് മടക്കിമലയില്‍ മെഡിക്കല്‍കോളേജിന് തറക്കല്ലിട്ട സ്ഥലത്ത് സമാപിച്ച വിലാപയാത്രയില്‍ നൂറുകണക്കിന് ആളുകളാണ് അണിചേര്‍ന്നത്. വിലാപയാത്ര ബത്തേരി സമര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. വിലാപയാത്രയിക്ക് ലഭിച്ച റീത്തുകളും ശവമഞ്ചവും മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് തറകല്ലിട്ട സ്ഥലത്ത് സ്ഥാപിച്ചു.
വിലാപയാത്ര പടിഞ്ഞാറത്തറ വ്യാപാരി വ്യാപാരിവ്യവസായി യൂണിറ്റ് പ്രസിഡന്റ് പി.കെ ദേവസ്യ ഉദ്ഘടനം ചെയ്തു. കമല്‍ ജോസഫ്, അനീഷ് ഒമാക്കര, ഷിബു കാവുങ്ങുംപള്ളി, കെ.ആര്‍. ആര്യ, ഷിനോജ്, ഗ്രീഷ്യസ്, ചോലിക്കര, വി ഫോര്‍ വയനാട് അംഗങ്ങളായ വിനോദ്, ബിനു, ജോസ് ആറാട്ടുതര, ബിജു,മാത്യു, ബിന്ദു, ജില്‍സ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!