യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത 766 ട്രാന്‍സ്പോട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തി. പാത അടച്ചാല്‍ ഉണ്ടാവുന്ന പ്രയാസം ഭാരവാഹികള്‍ മന്ത്രിയെ ധരിപ്പിച്ചു. പാത അടക്കുന്നത് ജനങ്ങളെ വലക്കുമെന്ന് അദ്ദേഹം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ ധരിപ്പിച്ചു. പ്രശ്നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞതായി അദ്ദേഹം സമരസമിതി നേതാക്കളോട് പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍, സജി ശങ്കര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ ജെ ദേവസ്യ, കെ വാസുദേവന്‍, പി വൈ മത്തായി മത്തായി, അഡ്വക്കേറ്റ് വിജയകുമാര്‍, ഹൈധ്രു കല്‍പ്പറ്റ, ഉസ്മാന്‍ മാനന്തവാടി, .ഓ വി വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.