വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ കെട്ടിട വാടക നിയന്ത്രണ ബില്‍ പാസാക്കണം
വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ കെട്ടിട വാടക നിയന്ത്രണ ബില്‍ പാസാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.1965 ലെ വാടക നിയന്ത്രണ നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഇപ്പോള്‍ വ്യാപാരികള്‍ക്ക് ഗുണകരമല്ല. കാട്ടിക്കുളത്ത് നടന്ന സമ്മേളനം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ദിനേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി.ശിവദാസന്‍ അധ്യക്ഷനായിരുന്നു. സമിതി ഏരിയ സെക്രട്ടറി ടി. സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷര്‍ബേബി ചെറിയാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2019ലെ മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ നിര്‍വ്വഹിച്ചു.കെ.എം. വര്‍ക്കി മാസ്റ്റര്‍, ടി.സി.ജോസ്,
കെ.സിജിത്ത്,ടി. രത്‌നാകരന്‍, പി.ജെ.ജോസ്, പി.കെ.സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ.ശങ്കരന്‍ സ്വാഗതവും കണ്‍വീനര്‍ കെ.എസ്.വിജീഷ് നന്ദിയും. സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനം നടന്നു. ഏരിയാ പ്രസിഡന്റായി ടി സുരേന്ദ്രനെയും സെക്രട്ടറിയായി കെ.പി.ശ്രീധരനെയും സമ്മേളനം തിരഞ്ഞെടുത്തു.