കേരളത്തിന് അഭിമാനമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി.
കേരളത്തിന് അഭിമാനമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി.ഗൈനക്കോളജി വിഭാഗം താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗകര്യത്തിന്റെ ഉദ്ഘാടനവും തല്‍സമയ സ്ത്രീരോഗ ശസ്ത്രക്രിയ സെമിനാറും ഒക്ടോബര്‍ അഞ്ചിന് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി തല്‍സമയ സൗകര്യത്തോടു കൂടിയ സ്ത്രി രോഗങ്ങള്‍ക്കുള്ള (ഗൈനക്കോളജി ) താക്കോല്‍ദ്വാര ശസ്ത്രക്രിയ ശില്‍പ്പശാലക്ക് മാനന്തവാടി ജില്ലാ ആശുപത്രി ആതിഥ്യം വഹിക്കുകയാണ് ഡോ. പി.ജി.പോള്‍, ഡോ.ഹഫീസ് റഹ്മാന്‍ തുടങ്ങി ഇന്ത്യയിലെ തന്നെ ഈ രംഗത്തുള്ള വിദഗ്ധരായ ഡോക്ട്ടര്‍മാര്‍ സെമിനാറിന് നേതൃത്വം വഹിക്കും. 5 ന് രാവിലെ 8 മണി മുതല്‍ 3 മണി വരെ ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തീയ്യേറ്ററില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ തല്‍സമയം ചൂട്ടക്കടവ് റിവര്‍ഡേല്‍ ഓഡിറ്റോറിയത്തിലേക്ക് സംപ്രേക്ഷണം ചെയ്യുകയും അത് സംബദ്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും.കേരളത്തില്‍ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി 150ലധികം ഗൈനക്കോളജിസ്റ്റുകള്‍ സര്‍ജറി കാണാനും അത് സംബന്ധിച്ച പഠനത്തിനുമായി സെമിനാറില്‍ പങ്കെടുക്കുമെന്നും ഡോക്ട്ടര്‍മാര്‍ പറഞ്ഞു.അന്ന് വൈകീട്ട് 4 മണിക്ക് അതെ ഓഡിറ്റോറിയത്തില്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഒപ്പറേഷന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉപഹാരം നല്‍കി ആദരിക്കും. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മുഖ്യാതിഥിയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.വി.ജിതേഷ്, ഡോ.കെ.പി.അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.