ക്വാറിക്ക് തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കരുത്: ബാണാസുര സംരക്ഷണ സമിതി
നിരവധി കുടംബങ്ങള്‍ക്ക് ഭീഷണിയായി മാറിയ വെള്ളമുണ്ട നാരോക്കടവ് ശിലാ ക്വാറിക്ക് തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ബാണാസുര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടും റവന്യു അധികൃതര്‍ ഇത് വരെയും പരിശോധനക്കെത്തിയിട്ടില്ല.ക്വാറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.