വ്യാജ ചാരിറ്റി സംഘടനയുടെ പേരില്‍ പണപ്പിരിവ്
വ്യാജ ചാരിറ്റി സംഘടനയുടെ പേരില്‍ പണപ്പിരിവ് നടത്തിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് പുളിക്കല്‍ വീട്ടില്‍ രാജുമോഹന്‍,തിരുവനന്തപുരം വെമ്പായം നടക്കേവാരം വീട്ടില്‍ മണികണ്ഠന്‍ എന്നിവരെയാണ് തരുവണ പുലിക്കാട് വെച്ച് നാട്ടുകാര്‍ പിടികൂടിയത്.വയനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നപേരിലുള്ള നോട്ടീസും റസീപ്റ്റ് ബുക്കും കാണിച്ചായിരുന്നു ഇവര്‍ പിരിവ് നടത്തിയത്.കഴിഞ്ഞ ഒരാഴ്ചയോളമായി ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിരിവ് നടത്തുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.വ്യാജരേഖ ചമക്കല്‍,വഞ്ചന,തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തി ഇവര്‍ക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്തു.