എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് സ്ഥലം മാറ്റം
വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് സ്ഥലം മാറ്റം. തമിഴ്നാട് സ്വദേശിയായ ഉമേഷ് 2017 ഒക്ടോബര്‍ 17നാണ് മാനന്തവാടി സബ് കളക്ടറായി ചുമതലയേറ്റത്. രണ്ട് വര്‍ഷം കൊണ്ട് വയനാട്ടിലെ ജനകീയ ഉദ്യോഗസ്ഥന്മാരിലൊരാളാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ട് പ്രളയകാലങ്ങളിലും ഭരണകൂടത്തിന്റെ മുന്നണി പോരാളിയായി ദുരന്തമേഖലയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹ സേവനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാനന്തവാടിയില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ പുതിയ ചുമതല ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.മുസ്സൂറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ രണ്ട് വര്‍ഷ പരിശീലനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നിയമനമായിരുന്നു മാനന്തവാടിയിലേത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ഇദ്ദേഹം മധുര സ്വദേശിയാണ്.