ഇല വിഭവങ്ങളുമായി ഇലപ്പെരുമ ഭക്ഷ്യമേള
വാഴയില തോരന്‍ മുതല്‍ കറ്റാര്‍വാഴ ഹല്‍വ വരെ ഇലകളുടെ വ്യത്യസ്ത വിഭവങ്ങളുമായി വിദ്യാര്‍ത്ഥികള്‍.കമ്പളക്കാട് പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നാവില്‍ രുചിയൂറും ഇലവിഭവങ്ങളുമായി ഇലപ്പെരുമ എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.കറ്റാര്‍ വാഴ ഹല്‍വ,മുരിങ്ങയില കട്ലെറ്റ്,ചൊറിയന്‍ പുല്ല് തോരന്‍,വാഴയില തോരന്‍,മുരിങ്ങയില ഓംലെറ്റ് ഇങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര.പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്‌കൂളില്‍ സര്‍ഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് ഇലപ്പെരുമ എന്ന പേരില്‍ നാടന്‍ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഡയറ്റ് സീനിയര്‍ ലക്ച്വറര്‍ സതീഷ് കുമാര്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മുജീബ് അധ്യക്ഷനായിരുന്നു.ഡിപിഒ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.നാടന്‍ ഇലകളെ പരിചയപ്പെടുത്താനായി ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ് ബിപിഒ ഷാജന്‍ കെ.ആര്‍ ലോഗോണ്‍ ചെയ്തു.സ്‌കൂളിലേക്കുള്ള പാചകപതിപ്പ് റിട്ട.അധ്യാപകന്‍ അബ്ദുള്ള പ്രകാശനം ചെയ്തു.മത്സരത്തില്‍ വിജയിച്ച ഇലരാജാവിനും ഇലറാണിക്കും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി.സരസമ്മ ടീച്ചറും ഭക്ഷ്യമേളയില്‍ സമ്മാനാര്‍രായവര്‍ക്ക് ഡബ്ല്യുഎംഒ സ്‌കൂള്‍ കണ്‍വീനര്‍ മുജീബും ഉപഹാരങ്ങള്‍ നല്‍കി.പ്രധാനധ്യാപിക പി.എന്‍ സുമ,പി.ഹനീഫ,റഷീന.സി,കെ.എം ദീപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.