മാനന്തവാടി ഗവ:കോളേജിന് നാക് ‘എ’ ഗ്രേഡ്.

0

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ഗവൺമെന്റ് തലത്തിൽ ആദ്യത്തെ കോളേജാണ് മാനന്തവാടി ഗവ: കോളേജ്.പി.ടി.എ.യുടെയും ജനപ്രതിനിധികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് എ ഗ്രേഡ് അംഗീകാരം ലഭിച്ചതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പഠന – പഠനേതര – അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി ഗ്രേഡുകൾ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് നാക് ( നാഷണൽ അക്രഡിറ്റേഷൻ & അസസ്മെന്റ് കൗൺസിൽ) 2013-14, 17-18 വരെയുള്ള അഞ്ച് വർഷത്തെ കോളേജിന്റെ പ്രവർത്തനം വിലയിരുത്തിയാണ് മാനന്തവാടി ഗവ:കോളേജിന് എ ഗ്രേഡ് നൽകിയിരിക്കുന്നത്. നാക് എ ഗ്രേഡ് നേടുന്ന വയനാട് ജില്ലയിലെ ആദ്യ ഗവ: കോളേജ് നാകിന്റെ പുതിയRAF ഗുണനിലവാര മാനദണ്ഡങ്ങൾ 2017ൽ നിലവിൽ വന്നതിന് ശേഷം എ ഗ്രേഡ് നേടിയ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് ആദ്യ കോളേജ് കൂടിയാവും മാനന്തവാടി ഗവ: കോളേജ്.ഒ.ആർ.കേളു എം.എൽ.എ.കൺവീനറായ രാഷ്ടീയ ,സമൂഹ്യ, സാംസ്ക്കാരിക, വിദ്യഭ്യാസ രംഗത്തെ വിശിഷ്ട വ്യക്തികൾ ഉൾപ്പെടുന്ന വികസന സമിതിയുടെയും പി.ടി.എ, തണൽ ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ, മുൻ അധ്യാപകർ, പി.ഡബ്ല്യു.യു, നിർമ്മിതി തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും കൂട്ടായ്മയുമാണ് കോളേജിന് നാക് എ ഗ്രേഡ് ലഭിക്കാൻ ഇടയായതെന്ന് കോളേജ് അധികൃതർ പറഞ്ഞു.ബിരുദ – ബിരുദാനന്തര പരീക്ഷകളിലെ ഉന്നത വിജയം, ദേശീയ തലത്തിൽ നടത്തുന്ന NET – JRF പരീക്ഷകളിൽ യോഗത്യ നേടുന്ന കുട്ടികളുടെ വർദ്ധന, ക്യാമ്പസ് റിക്രൂട്ട്മെന്റ്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തന മികവും കോളേജിന് എ ഗ്രേഡ് ലഭിക്കുന്നതിന് ഇടയാക്കിയതായും കോളേജ് അധികൃതർ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ആർ.സായിറാം, പി.ടി.എ.പ്രസിഡന്റ് മമ്മു ഹാജി, യൂണിയൻ ചെയർമാൻ അനിജിത്ത്, ഡോ. രോഹിത് കെരാജ്, എ.കെ.സുമേഷ്, പി.എം.ഹാരീസ്, എ.വി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply

Your email address will not be published.

error: Content is protected !!