ഗാഡ്ഗില്‍ അതിജീവനത്തിന്റെ ആശങ്കകള്‍: സെമിനാര്‍ സെപ്റ്റംബര്‍ 28ന് 

0

തുടര്‍ച്ചയായ പ്രളയത്തിന്റേയും മണ്ണിടിച്ചിലിന്റെയും നടുവില്‍ നില്‍ക്കുന്ന വയനാടന്‍ ജനതയുടെ ആശങ്ക അകറ്റാനായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറി, സഹകരണ കോളേജ് സംയുക്തമായി ഗാഡ്ഗില്‍ അതിജീവനത്തിന്റെ ആശങ്കകള്‍ എന്ന പേരില്‍ സെപ്റ്റംബര്‍ 28ന് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോളേജ് അങ്കണത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ വിഷയാവതരണം നടത്തും.വാര്‍ത്തസമ്മേളനത്തില്‍ സോളിഡാരിറ്റി പ്രസി.അശോകന്‍ ഒഴക്കോടി,സെക്രട്ടറി ബിനു മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ മനോജ് പട്ടേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!