കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

0

പുല്‍പ്പള്ളി ബസ്റ്റാന്‍ഡിന് മുന്‍വശത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കബനിഗിരി സ്വദേശികളായ മാണിക്കോത്ത് രാജീവ് , ഷീബ എന്നിവര്‍ക്കാണ് പരിക്കേറ്റത് . പുല്‍പ്പള്ളിയില്‍ ബേക്കറി ജീവനക്കാരായ ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പായി പുല്‍പ്പള്ളിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!