വയനാടിന്റെ ഭൗമ കാലാവസ്ഥ വിശകലനവും പ്രളയാനന്തര സാഹചര്യത്തില്‍ മുളയുടെ വര്‍ദ്ധിക്കുന്ന പ്രാധാന്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ശ്രദ്ധേയമായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തൃക്കൈപ്പറ്റ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം, ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം,ജില്ലാ നിര്‍മ്മിതി കേന്ദ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മുള വാരാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചത്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രളയാനുഭവങ്ങളുടെയും അതിജീവനത്തിന്റെയും ഭാവിയില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളുടെയും ചര്‍ച്ച വേദി കൂടിയായിമാറി സെമിനാര്‍.വയനാടിന്റെ പരിസ്ഥിതിയും കാലാവസ്ഥയും; ഇന്നലെ-ഇന്ന്-നാളെ, വയനാടിന്റെ മണ്ണും ജലവും-പ്രളയാനന്തര യാഥാര്‍ത്ഥ്യങ്ങള്‍, പ്രളയാനന്തര സാഹചര്യത്തില്‍ മുളയുടെ പ്രാധാന്യവും ഭാവി ദുരന്തങ്ങള്‍ ചെറുക്കുന്നതില്‍ മുളയ്ക്കുള്ള പങ്കും, മുളയും സുസ്ഥിര വികസനവും എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. തിരുപ്പതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) വിസിറ്റിംഗ് സയന്റിസ്റ്റും വയനാട് ഹ്യൂം സെന്റര്‍ ഓഫ് എക്കോളജി ഡയറക്ടറുമായ സി.കെ വിഷ്ണുദാസ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് (കെ.എഫ്.ആര്‍.ഐ) റിട്ട. ശാസ്ത്രജ്ഞ ഡോ. കെ.കെ സീതാലക്ഷ്മി, ഉറവ് സി.ഇ.ഒ ടോണി പോള്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.ചടങ്ങില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കുള്ള മുളത്തൈ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും പോസ്റ്റര്‍ രചനാമത്സര വിജയികള്‍ക്കുള്ള സമ്മാനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും വിതരണം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ഉറവ് സെക്രട്ടറി ടി. ശിവരാജ്, പ്രസിഡന്റ് ഡോ. എ.കെ അബ്ദുള്ളക്കുട്ടി, എന്‍.എസ്.എസ് പ്രതിനിധി എം.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച സെമിനാര്‍ വൈകിട്ടോടെയാണ് സമാപിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.