ക്വാറികള്‍ തുറക്കാന്‍ നടപടിയില്ല ക്രഷര്‍ – ക്വാറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

0

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വെള്ളമുണ്ട നരോക്കടവിലെ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ക്രഷര്‍ – ക്വാറി തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാനന്തവാടി താലൂക്കിലെ 300 ഓളം കുടുംബങ്ങളാണ് നാരോക്കടവ് ക്വാറിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ക്വറി ഈ മാസം 9 മുതല്‍ അടച്ചിട്ടിരിക്കയാണ് മഴയും പ്രളയവും കൂടിയായപ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍ മുഴു പട്ടിണിയിലേക്കാണ് നീങ്ങുന്നത്. പ്രളയത്തില്‍ വന്‍ നാശനഷ്ട്ടം സംഭവിച്ച മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍ അന്യജില്ലകളിലെ ക്വാറി മാഫിയക്കും കപട പരിസ്ഥിതിവാദികള്‍ക്കും വേണ്ടി നിലകൊള്ളുകയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍.വയനാട് ജില്ലയിലെ നിയമാനുസൃതം ലൈസന്‍സുള്ള ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.മുഴു പട്ടിണിയിലായ ക്രഷര്‍ – ക്വാറി തൊഴിലാളികള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലന്നും തൊഴിലാളികള്‍ പറഞ്ഞു ( ആ്യലേ)വാര്‍ത്താ സമ്മേളനത്തില്‍ ജയിംസ് പൂച്ചക്കാട്ടില്‍, ശങ്കരന്‍ മഞ്ഞോട്, കെ.മനോജ്, കെ.വി.ശശി, മിനി വിജയന്‍ ,ലിസി പോച്ചേരി, റെജി ചുണ്ടേക്കാട്ട്, പൊന്നു എം.കെ.തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!