ട്രെയിനിംങ്ങ് അക്കാദമി മാറ്റാന്‍ അനുവദിക്കില്ല ഒ.ആര്‍.കേളു എം.എല്‍.എ
മക്കിമലയില്‍ അനുവദിച്ച എന്‍.സി.സി ബറ്റാലിയന്‍ എന്‍.സി.സി ട്രെയിനിംങ്ങ് അക്കാദമി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. മുഖ്യമന്ത്രിയുമായും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലുമായും സംസാരിക്കുമെന്നും അക്കാദമി മക്കിമലയില്‍ നിന്നും മാറ്റാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്നും ഒ.ആര്‍.കേളു പറഞ്ഞു. മക്കിമലയില്‍ 2013 ഒക്ടോബര്‍ 26 നാണ് ഉന്നത വിദ്യാഭ്യസ വകുപ്പ് എന്‍.സി.സി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബറ്റാലിയന്‍ മാനന്തവാടിക്ക് നല്‍കിയത്. രണ്ട് ഏക്കര്‍ ഭൂമി എന്‍.സി.സി.അധികൃതര്‍ക്ക് കൈമാറുകയും രണ്ട് കോടി രൂപ ചിലവില്‍ ചെയിന്‍ ലിങ്ക്ഡ് പെന്‍സിംഗ് നിര്‍മ്മിക്കുകയും ചെയ്ത പശ്ചാതലത്തില്‍ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അക്കാദമി മാറ്റാനുള്ള തീരുമാനം ഒരു കാരണവശാലും അനുവദിക്കില്ലന്നും ഒ.ആര്‍.കേളു എം.എല്‍.എ.പറഞ്ഞു.