വെള്ളമുണ്ട സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പാനലിന് വിജയം

0

വെള്ളമുണ്ട സര്‍വിസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരത്തെടുപ്പില്‍ മുഴുവന്‍ സീറ്റിലും ലീഗ് പാനലിലുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.മുസ്ലിം ലീഗിലെ എ. സി. മായന്‍ഹജിയും, കോണ്‍ഗ്രസ്സിലെ ശൈലജ രാഘവനും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി. പി. ഏകരത്ത മൊയ്ദുഹാജി, ജസീല. സി. സാബിറജാഫാര്‍, എന്നീ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളും. ചാക്കോ. എം. ജെ. മുരളീധരന്‍, കെ.എം ആനീസ് എന്നീ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുമാണ് വിജയിച്ചത്.എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടവരാണ്. മത്സരരംഗത്ത് നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്തത്. കോണ്‍ഗ്രസ് ഔദ്യോഗികമായി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനില്‍ക്കാനാണ് ആഹ്വാനം ചെയ്തത്.എല്‍ ഡി എഫ് മത്സരരംഗത്തുണ്ടായിരുന്നില്ല.തിരത്തെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ യോഗത്തില്‍ എ. സി. മായന്‍ ഹാജിയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ. കെ. അഹമ്മദ് ഹാജി, മണ്ഡലം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മദ്, മണ്ഡലം സെക്രട്ടറി കെ. എം. അബ്ദുള്ള ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി, സെക്രട്ടറി പി. കെ. അ മീന്‍ തുടങ്ങിയവര്‍ അനുമോദിച്ചു.പോള്‍ ചെയ്ത 893 വോട്ടില്‍ 775 വോട്ടും നേടിയാണ് പാനല്‍ വിജയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!