കല്‍പ്പറ്റ:വയനാട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കല്‍പ്പറ്റയില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ലീഗ് ഓഫീസിലേക്ക് കല്ലേറുണ്ടായി.വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം.ലീഗ് ഓഫീസിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്.മാധ്യമ സ്ഥാപനത്തിന് നേരെ പടക്കമെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.