പ്രളയാനന്തരം പുഴ തീര സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു
പ്രളയാനന്തരം പുഴ തീര സംരക്ഷണവുമായി വനം വകുപ്പ് മുള തൈകള്‍ വെച്ച് പിടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമിട്ടു.മുളദിനത്തോടനുബന്ധിച്ചാണ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം പദ്ധതിക്ക് തുടക്കമിട്ടത്. മുളയുടെ പാരിസ്ഥിതിക പ്രാധാന്യം,ഉപയോഗ യോഗ്യത, പുഴ സംരക്ഷണത്തില്‍ മുളയുടെ പ്രാധാന്യം എന്നിവ മനസ്സിലാക്കുന്നതിനായി വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ ക്‌ളാസ്സുകള്‍ നടത്തുകയും മുള തൈകള്‍ നടകുകയും ചെയ്തു.ഈ വര്‍ഷം മുള തൈകള്‍ കൂടുതല്‍ വിതരണം ചെയ്യുകയും ഇതിനായി കൂടുതല്‍ നേഴ്‌സറികള്‍ സജ്ജീകരിക്കുമെന്നും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം റെയ്ഞ്ച് ഓഫിസര്‍ കെ ആഷിഫ് പറഞ്ഞു. മുളദിനത്തോടനുബന്ധിച്ച് പനമരം തലക്കല്‍ ചന്തു സ്മാരകത്തില്‍ നിന്നാരംഭിച്ച പരിപാടികള്‍ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വള്ളിയൂര്‍ക്കാവില്‍ സമാപിച്ചു.ക്ഷേത്രത്തിന്റ് നാട്ടുകാവില്‍ വള്ളിയൂര്‍ക്കാവ് എന്‍ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തൈകള്‍ നട്ടു. ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ഫോറസ്റ്റര്‍മാരായ വി ശശികുമാര്‍, എന്‍ ശ്രീധരന്‍ , അധ്യാപകരായ കെ ജ്യോ തിഷ്, കെ കെ പ്രശോഭ് എന്നിവര്‍ നേതൃത്വം നല്‍കി.