യു.കെ യിലെ പ്രശസ്തമായ യോര്‍ക് യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച അഡ്വ.അംജദ് ഖാന്‍ ഫൈസിക്ക് നടമ്മല്‍ വെല്‍ഫെയര്‍ കൂട്ടായ്മ യാത്രയപ്പ് നല്‍കി, സാമ്പത്തീകമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ മൂത്ത മകനായ അംജദ് ഖാന്‍ ഫൈസി ഏറെ കഠിനാധ്വാനത്തിലൂടെയാണ് സ്വപ്ന വഴിയില്‍ എത്തിച്ചേര്‍ന്നത്, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളേജിലെ പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ: നൂരിയ്യില്‍ നിന്ന് ഫൈസി ബിരുദവും ,മലപ്പുറം അലിഗഡ് ഓഫ് ക്യാമ്പസില്‍ നിന്ന് എല്‍.എല്‍.ബി പഠനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉന്നത പഠനത്തിനായി യു.കെ യിലേക്ക് തിരിക്കുന്നത്
യോഗത്തില്‍ കമാലിയ എംഡി, സികെ ഉസ്മാന്‍ ഹാജി അദ്ധ്യക്ഷനായിരുന്നു. ജംഷീര്‍ ബാഖവി, അലിയമാനി, ബഷീര്‍ദാരിമി, സി ടി റിയാസ്, അമീന്‍ ടി തുടങ്ങിയവര്‍ പരിപാടിയിക്ക് നേതൃത്വം നല്‍കി. സി.കെ. ഉസ്മാന്‍ ഹാജി അംജദ് ഫൈസിക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post