മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ക്വാറിയും ക്രഷറും പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശശിമല അടിവാരത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത് അധിക മഴ കാരണം ശശിമല കുന്ന് ദുര്‍ബലപ്പെട്ടിരിരിക്കുകയാണ്. പാറപൊട്ടിക്കുന്നതിന് വേണ്ടി വെടി പൊട്ടിക്കുമ്പോള്‍ മല കുലുങ്ങുന്നത് കാരണം സമീപത്തെ ആരാധനാലങ്ങയളും, വിടുകളും അപകടാവസ്ഥായിലായിരിക്കുകയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ക്വാറി ഖനനം നടത്തുന്നത് പാറപൊട്ടിക്കുന്നതിന് ഉഗ്രശേഷിയുള്ള വെടിമരുന്നുകളുപയോഗിക്കുന്നത് മുലംപരിസരത്തെ വിടുകളില്‍ സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്.ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഷിജു ഉണ്ണിപ്പള്ളില്‍, എല്‍സി മതുക്കല്‍, റെജിന ,ബെന്നി, റിക്‌സണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളല്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.