വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മത്സ്യമാര്‍ക്കറ്റ്

0

വൃത്തിഹീനമായ അന്തരീക്ഷം, ബത്തേരിയിലെ പുതിയ മത്സ്യമാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തുന്നില്ല. മാര്‍ക്കറ്റ് പരിസരം ചളിക്കുളമായതും ദുര്‍ഗന്ധവുമാണ് മാര്‍ക്കറ്റില്‍ നിന്നും ആളുകളെ അകറ്റുന്നത്. മാര്‍ക്കറ്റ് പരിസരം നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായിട്ടില്ല.
അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ബത്തേരിയിലെ ചുങ്കത്തെ മല്‍സ്യമാര്‍ക്ക് പരിസരമാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിന്റെ പരിസരത്തെ ഇന്റര്‍ലോക്ക് ഇളകി ചളിക്കുളമായി മാറി. ഇതുവഴി കാല്‍നടയായോ വാഹനത്തില്‍ എത്തിയോ മല്‍സ്യം വാങ്ങാന്‍ ആളുകള്‍ക്ക് കഴിയില്ല. ഇതിനുപുറമെ ചളിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധവും ആളുകളെ മാര്‍ക്കറ്റില്‍ നിന്നും അകറ്റുകയാണ്. മാര്‍ക്കറ്റ് ഇവിടേക്ക് മാറിയ സമയത്ത് നിരവധി സ്റ്റാളുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും, മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥകാരണം ഇപ്പോള്‍ ഒരു സ്റ്റാള്‍ മാത്രമായിമാറി. അസംപ്ഷന്‍ ജംഗഷനില്‍ നിന്നും കച്ചവടക്കാരെ പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റിയ സമയത്ത് നല്‍കിയ ഉറപ്പൊന്നും പാലിക്കപ്പെട്ടിട്ടില്ലന്നും ആരോപണമുണ്ട്. മാര്‍ക്കറ്റ് പരിസരം നവീകരിക്കുമെന്ന് നഗരസഭ മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ അതും ഇതുവരെ നടപ്പായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!