ദേശീയപാത 766ലെ ഗതാഗത നിരോധനനീക്കം പ്രതിഷേധം കേരള കര്‍ണാടക അതിര്‍ത്തിയിലേക്കും.

0

ഈ മാസം 26ന് ബത്തേരി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് മൂലഹള്ളയില്‍ പ്രതിഷേധ സംഗമം. ഗതാഗത നിരോധനനീക്കത്തിന്നെതിരെ ബത്തേരിയിലെ അഭിഭാഷകരും രംഗത്ത്.ദേശീയപാതയിലെ ഗതാഗത നിരോധനനീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ദേശീയശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സമരം കേരള കര്‍ണാടക അതിര്‍ത്തിയിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 26ന് മൂലഹള്ളയില്‍ ബത്തേരിയിലെ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ സംഗമം നടത്തും. രാവിലെ 10മണിമുതല്‍ വൈകിട്ട് നാലുമണിവരെയാണ് പ്രതിഷേധ പരിപാടി. കഴിഞ്ഞദിവസം ബത്തരി നഗരസഭ ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പ്രതിഷേധത്തിനു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക കണ്‍വെന്‍ഷനുകളും വിളിച്ചുചേര്‍ക്കും. ഇതോടൊപ്പം എന്‍ എച്ച ്766 അഭിമുഖീകരിക്കുന്ന പ്രശനം പരിഹരിക്കാന്‍ ബത്തേരി കേന്ദ്രീകരിച്ചുള്ള അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കൃത്യമായ വിവരം പഠിച്ച് കോടതിയില്‍ ബോധ്യപ്പെടുത്തുന്നതിന്ന് അഭിഭാഷക പാനല്‍ രൂപീകരിക്കാനും തീരുമാനിച്ചു.യോഗത്തില്‍ എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഐ. സി ബാലകൃഷ്ണന്‍ എം എല്‍ എ കണ്‍വീനര്‍ സുരേഷ് താളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!