തൃശ്ശിലേരി പള്ളി നാല് പേരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
ജീവകാരുണ്യം, സാമൂഹിക സാംസ്‌ക്കാരിക മേഖല എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നാല് പേരെ തൃശിലേരി മാര്‍ ബസേലിയോസ് ദേവാലയം അവാര്‍ഡ് നല്‍കി ആദരിക്കുന്നു.റവ.ഫാ. ഷിബു കുറ്റിപറിച്ചേല്‍(ജീവകാരുണ്യ പ്രവര്‍ത്തനം,ഡയറക്ടര്‍ കൃപാലയം) കെ.എം. ഷിനോജ് കോപ്പുഴ (രക്തദാന പ്രവര്‍ത്തനങ്ങള്‍, കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിര്‍ഗമയ )അപ്പച്ചന്‍ എളപ്പുപാറ (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം) കുമാരി കീര്‍ത്തന ചാല്‍പ്പാളി തൃശിലേരി( റിയാലിറ്റി ഷോ ഫെയിം ,ഗായിക) എന്നിവരെയാണ് ആദരിക്കുന്നത്.ഇവര്‍ക്കുള്ള അവാര്‍ഡ് ദാനം തൃശിലേരി പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ നല്‍കുമെന്ന് ജൂറി ചെയര്‍മാന്‍ ഫാ.ഡോ: ജേക്കബ് മീഖായേല്‍ പുല്യാട്ട് ,ജൂറി അംഗങ്ങളായഫാ: അതുല്‍ കുമ്പളം പുഴയില്‍ ,ജോണ്‍ ബേബി, അമല്‍ ജെയിന്‍ എന്നിവര്‍ അറിയിച്ചു.