മഞ്ഞപ്പട വയനാട് സൂപ്പര്‍ ലീഗ് സംഘടിപ്പിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാമത് സീസണു തുടക്കമാക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായി മഞ്ഞപ്പട.മഞ്ഞപ്പട വയനാട് വിങ്ങിന്റെ നേതൃത്വത്തില്‍ വയനാട് വിങ്ങിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.9 ടീമുകളിലായി 54 കളിക്കാര്‍ പങ്കെടുത്തു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍,ഭരണസമിതി അംഗം സാജിദ്,എന്‍.സി മഞ്ഞപ്പട അഡ്മിന്‍സ് അഹ്നസ്. ടി.കെ, ഷാരോണ്‍ ജോര്‍ജ്, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.