ഉല്‍പാദനച്ചെലവു വര്‍ധിച്ചു ക്ഷീരമേഖല പ്രതിസന്ധിയില്‍

0

ക്ഷീരകാര്‍ഷികമേഖല പ്രതിസന്ധിയില്‍, കാലിത്തീറ്റയുടെ വിലവര്‍ദ്ധിച്ചതും ഉല്‍പാദന ചിലവ് കൂടിയതും ക്ഷീക കര്‍ഷകര്‍ക്ക് വന്‍ ആഘാതമായി. കാര്‍ഷികരംഗം തകര്‍ന്നതോടെ അതി ജീവനത്തിന് ക്ഷീരമേഖലയെ ആശ്രയിച്ച കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദന ചെലവ് തലവേദനയായി.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കര്‍ഷകര്‍ പിടിച്ച് നില്‍ക്കുന്നത് ഏറെയും ക്ഷീരമേഖലയെ ആശ്രയിച്ചാണ്. കാലിത്തീറ്റയുടെ വിലവര്‍ധനവാണ് ക്ഷീര കര്‍ഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മുഖ്യധാര കര്‍ഷക സംഘടനകളൊന്നും തയ്യാറാകുന്നില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. ജനുവരിക്ക് ശേഷം ഓരോ ലോഡ് കാലിത്തീറ്റ എത്തുമ്പോഴും ക്രമാധീതമായി വില വര്‍ധിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. 2017-ലാണ് സര്‍ക്കാര്‍ പാല്‍ വില പുതുക്കി നിശ്ചയിക്കുന്നത്. അന്ന് ചാക്കിന് 900 രൂപയായിരുന്നു കെ.എസ്. സുപ്രീം കാലിത്തീറ്റയ്ക്ക്. എന്നാലിപ്പോള്‍ ചാക്കിന് 1355 രൂപയാണ് വില. ചോളപ്പൊടിക്ക് കിലോയ്ക്ക് 12 രൂപയായിരുന്നത് ഇപ്പോള്‍ 35 ആയി. പിണ്ണാക്കിനാകട്ടെ 27 ആയിരുന്നത് 45 രൂപയായി. ശരാശരി 33 രൂപ മാത്രമാണ് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കന്നുകാലികളുടെ ചികിത്സാച്ചിലവും സാധാരണക്കാരായ കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. 25 രൂപയുടെ ഇഞ്ചക്ഷന്‍ എടുക്കുന്നതിനായി വാഹനം വിളിക്കുന്നതടക്കം ആയിരം രൂപയോളമാണ് ചിലവ്. ഉത്പാദനച്ചിലവ് കൂടുകയും അതനുസരിച്ചുള്ള വരുമാനം ലഭിക്കാതാവുകയും ചെയ്യുന്നതോടെ ക്ഷീര മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. രാഷ്ട്രീയ സംഘടനകള്‍ ഈ മേഖലയിലേക്ക് വേണ്ടത്ര ശ്രദ്ധച്ചെലുത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉത്പാദനച്ചിലവിന് ആനുപാതികമായി പാല്‍ വില വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!