ത്രിദിന ക്യാമ്പ് നടത്തി
തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വെക്കേഷന്‍ ത്രിദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സി.പ്രസാദ് അദ്ധ്യക്ഷനായിരുന്നു. ഡി വൈ എസ് പി റെജികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ,സി.പി.ഒ റഷീദ് .അദ്ധ്യാപകരായ സജിനകുമാരി, എല്‍സമ്മ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.