നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തെന്നിമാറി
പനമരം ആര്യനൂര്‍ നട റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി. ഇന്ന് രാവിലെ 6.30തോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍ പെട്ടത്. റോഡരികിലെ മരം തടസ്സമായത് വന്‍ ദുരന്തം ഒഴിവാക്കി. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.