ദുരന്ത ബാധിതര്‍ക്കൊപ്പം തിരുവോണം ആഘോഷിക്കാന്‍ മന്ത്രിയും എം എല്‍ എയും സബ്കളക്ടറും പുത്തു മലയില്‍ എത്തി. പുത്തുമലയിലെ ദേവാലയത്തിലാണ് ദുരന്തബാധിതര്‍ക്കായി ഓണ സദ്യ ഒരുക്കിയത്. ദുരന്തത്തിന് ശേഷം എല്ലാം നഷ്ടപ്പെട്ട് പുത്തുമല, പച്ചക്കാട് പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കുന്നവരാണ് ഒത്തുചേര്‍ന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ദുരന്തബാധിതര്‍ക്ക് സാന്ത്വനവുമായി ചടങ്ങില്‍ മന്ത്രി പാട്ടുപാടി. ദുരന്ത ബാധിതര്‍കൊപ്പം സദ്യയും കഴിച്ചാണ് മന്ത്രി മടങ്ങിയത്. സി.കെ ശശീന്ദ്രന്‍ എം എല്‍ എ കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തനി മലയാളി വേഷത്തിലാണ് ചടങ്ങില്‍ പങ്കെടുത്തത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷനാണ്ദുരന്ത ബാധിതര്‍ക്ക് സദ്യ ഒരുക്കിയത്. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Sign in
Sign in
Recover your password.
A password will be e-mailed to you.