അരമ്പറ്റക്കുന്ന് നവ ദിപം ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നാടിനെ മുഴുവന്‍ ആവേശത്തില്‍ വിതറി മത്സര ഇനങ്ങള്‍ കസേര കളി, മിഠായി പെറുക്കല്‍, താവളച്ചട്ടം, സൈക്കിള്‍ സ്ലോറെയ്സ്, അബെയ്ത്ത്, ബൈക്ക് സ്ലോ റെയ്സ്, വടം വലി തുടങ്ങി നിരവധി മത്സര ഇനങ്ങള്‍ പരിപാടികള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു. വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം 3001 രൂപയും ഒരു പൂവന്‍ കോഴിയും ആയിരുന്നു. സാരഥി ആനപ്പാറ വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. പരിപാടിയില്‍ പങ്കെടുക്കുവാനും കാണുവന്‍ വന്ന എല്ലാവര്‍ക്കും സംഘടകര്‍ വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയിരുന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് ഉദ്ഘടനം ചെയ്തു. കുറുമ്പാല സെന്റ്. ജോസഫ് ചര്‍ച്ച് വികാരി റവ.ഫാദര്‍ അലക്സ് കളപ്പുര അദ്ധ്യക്ഷനായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.