പഴശ്ശിയുടെ സ്മരണ പുതുക്കി വള്ളിയൂര്‍ക്കാവില്‍ ആല്‍മരം നട്ടു.

0

കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സ്മരണ പുതുക്കി വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് പഴശ്ശിയുടെ പിന്‍മുറക്കാരനായ കാര്‍ത്തിക തിരുനാള്‍ രവിവര്‍മ്മ ആല്‍മര തൈ നട്ടു. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തക എന്‍.പി.നാരായണി ടീച്ചറില്‍ നിന്നും കാവുംപുര കോളനി ഊര് മൂപ്പന്‍ കെ.കരുണന്‍ ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി . വള്ളിയൂര്‍ക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷനായിരുന്നു. ട്രസ്റ്റി ഇ.പി.മോഹന്‍ദാസ്, രഘുനാഥ് ര ു, പി.സി.രാജന്‍, എന്‍.പി.രാമചന്ദ്രന്‍ ,പുഷ്പ ശശിധരന്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!