കേരള -കര്‍ണ്ണാടക മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും സമീപിക്കാനാണ് നീക്കം. പ്രക്ഷോഭത്തില്‍ നീലഗിരി, ചാമരാജ് നഗര്‍ ജില്ലകളിലെ ജനപ്രതിനിധികളെയും ഒപ്പംകൂട്ടാന്‍ നീക്കം. കഴിഞ്ഞദിവസം ബത്തേരിയില്‍ ചേര്‍ന്ന് എന്‍. എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ബത്തേരിയില്‍ നടന്ന ഉപവാസ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നിരോധന നീക്കം പിന്‍വലിക്കാന്‍ രണ്ടാംഘട്ട സമരത്തിന് എന്‍ എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി തയ്യാറെടുക്കുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം ബത്തേരിയില്‍ യോഗം ചേര്‍ന്നു. എം.എല്‍.എമാരായ ഐ. സി ബാലകൃഷ്ണന്‍, സി. കെ. ശശീന്ദ്രന്‍, ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തില്‍ നിരോധനം പിന്‍വലിക്കാനും പാത പകല്‍ കൂടി അടക്കാനുമുള്ള നീക്കത്തിനുമെതിരെ കേരള- കര്‍ണ്ണാടക മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കാണാനും തീരുമാനിച്ചു. ഇതിനുപുറമെ വയനാടിനോട് ചേര്‍ന്നുകിടക്കുന്ന കര്‍ണ്ണാടകയിലെ ചാമരാജ്നഗര്‍, തമിഴ്നാട്ടിലെ നീലഗിരി എന്നീ ജില്ലകളിലെ ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഒപ്പംകൂട്ടി സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചു. എന്‍.എച്ച് 766ന് ബദല്‍ പാതയില്ലന്നും, ബദല്‍പാതയെന്ന നിര്‍ദ്ദേശം തള്ളിക്കളയുന്നതായും യോഗം പ്രഖ്യാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post