മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിടികൂടി.

0

യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കര്‍ണ്ണാടക സ്വദേശിനിയെ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു.കര്‍ണ്ണാടക മംഗളൂരു ഹൊസനഹള്ളി സ്വദേശിനി കല(30)യെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 5.30ഓടെ ബത്തേരി പഴയ ബസ്റ്റാന്റില്‍ വച്ചാണ് ഇവര്‍ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. ബസ്സില്‍ കയറുന്നതിന്നിടെ പുറകില്‍ നിന്ന കല യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല പൊട്ടിക്കുകയായിരുന്നു.മാല പൊട്ടിച്ചതറിഞ്ഞ യാത്രക്കാരി കവര്‍ച്ചക്കാരിയുടെ കയ്യില്‍ പിടിച്ചു.ഉടനെ മാല നിലത്തിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന വനിതാ സി.പി.ഒമാരായ ജാന്‍സി, ഷെറീന എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.തുടര്‍ന്ന് ബത്തേരി എസ്എച്ച്ഒ എം.ഡി സുനില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.പിടിയിലായ സ്ത്രീയുടെ പേര് കല എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ പേര് അതല്ലന്നും മറ്റ് പല സ്ഥലങ്ങളിലും ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!