ഓണം വയനാടിനൊപ്പം വര്‍ക്കലയിലെ വിദ്യാര്‍ത്ഥികള്‍ മാനന്തവാടിയിലെത്തി
ഓണം വയനാടിനൊപ്പം എന്ന സന്ദേശമുയര്‍ത്തി വര്‍ക്കല, അയിരൂര്‍എം.ജി.എം മോഡല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മാനന്തവാടിയിലെത്തി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരടങ്ങുന്ന സംഘമാണ് വള്ളിയൂര്‍ക്കാവിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ട് കണ്ട് സ്ഥിതി ഗതികള്‍ മനസ്സിലാക്കിയത്.പ്രളയ ബാധിതരെ നേരില്‍ കണ്ട് അവരില്‍ നിന്നും പ്രളയത്തിന്റെ ദുരിതങ്ങള്‍ ചോദിച്ചറിയുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ഓണക്കോടിയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ , പടനോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍, സാനിറ്ററി ഐറ്റംസ് എന്നിവ അടങ്ങിയ കിറ്റുകള്‍ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. എസ് ആര്‍ പ്രവീന്‍, ആര്‍ സാജന്‍, എന്‍ ലീന എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവന്‍, കെ കെ നാരായണന്‍, ജയചന്ദ്രന്‍, വര്‍ഗീസ് എന്നിവര്‍ സംഘത്തെ അനുഗമിക്കുകയും പ്രളയ ഭീകരതകള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്തു.