ഓര്‍മ്മയില്‍ ഒരു മുത്തശ്ശി’
മിഥുന്‍ മുണ്ടക്കല്‍ സംവിധാനം ചെയ്ത ‘ഓര്‍മ്മയില്‍ ഒരു മുത്തശ്ശി’ എന്ന ടെലിഫിലിമിന്റെ റിലീസിംഗ് വെള്ളമുണ്ട കുടുംബശ്രീ ഹാളില്‍ നടന്നു.പ്രശസ്ത കലാകാരന്‍ മിഥുന്‍ മുണ്ടക്കല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ഓര്‍മ്മയില്‍ ഒരു മുത്തശ്ശി എന്ന കുടുംബ ബന്ധത്തിന്റെ കഥപറയുന്ന ടെലിഫിലീമിന്റെ റിലീസിംഗും ആദ്യ പ്രദര്‍ശനവുമാണ് കഴിഞ്ഞദിവസം വെള്ളമുണ്ട കുടുംബശ്രീ ഹാളില്‍ നടന്നത്. പരിപാടി ഗായിക നിഖില മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി അധ്യക്ഷയായിരുന്നു. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വക്കറ്റ് വേണുഗോപാല്‍, മധു ഗോവിന്ദ്, രാജേഷ് ചക്രപാണി. തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍മ്മയില്‍ ഒരു മുത്തശ്ശി ടെലിഫിലിം തിരുവോണനാളില്‍ രാവിലെ വയനാട് വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യും.