പ്രതിഷേധ സമരങ്ങള്‍ക്കിടെ രാത്രിയാത്ര നിരോധന കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

0

. ദേശീയപാത 766ന് പകരം ബദല്‍പാതയെകുറിച്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ട നാല് ആഴ്ച സമയം കഴിയുന്ന സാഹചര്യത്തിലാണ് നാളെ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിനിടെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാറും കേസിലെ മറ്റു കക്ഷികളും.

കഴിഞ്ഞ ആഗസ്ത് ഏഴിന് കേസ് പരിഗണിച്ച സുപ്രീംകോടതി നാല് ആഴ്ചക്കുള്ളില്‍ ദേശീയപാത 766ന് ബദലായുള്ള പാതയെകുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി കഴിയുന്ന നാളെയാണ് വീണ്ടും കോടതി കേസ് പരിഗണനയ്ക്ക് എടുക്കുന്നത്. ഇത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലന്നാണ് അറിയുന്നത്. അതേസമയം പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ തിരക്കിട്ട നീക്കങ്ങാണ് സംസ്ഥാന സര്‍ക്കാറിന്റെയും, കേസില്‍ കക്ഷി ചേര്‍ന്ന റെയില്‍വേ ആക്ഷന്‍കമ്മറ്റിയും നടത്തുന്നത്. ഇതിന്റെ ഭാഗമായി നാളെ ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്ക്കറെയും, നിധിന്‍ഗഡ്ഗരിയെയും കണ്ട് ചര്‍ച്ചനടത്തും. ഇതിനുപുറമെ കേന്ദ്രത്തില്‍ സംസ്ഥാനത്തിന്റെ സ്പെഷ്യല്‍ ഓഫീസറായ എ സമ്പത്ത് മുഖാന്തരവും സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തി വരുന്നുണ്ട്. കേസില്‍ കക്ഷിയായ എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി കേസ് നീട്ടിവെക്കണമെന്ന് നാളെ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. അധികസമയം ലഭിക്കുന്ന സാഹചര്യത്തില്‍ അഭിപ്രായ സമന്വയത്തിലൂടെ പ്രശ്നം പരിഹാരം കാണാനാണ് ഇപ്പോള്‍ ശക്തമായ നീക്കം നടക്കുന്നത്. അതേ സമയം സുപ്രീംകോടതി കേസ് പരിഗണനക്കെടുത്താല്‍ അത് തിരിച്ചടിയാവുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!