സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം സെപ്തംബര്‍ 8 ന്

0

2018ലെ പ്രളയം മുറിവേല്‍പ്പിച്ച മക്കിമല സ്‌കൂളിന്റെ പുനര്‍നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനം സെപ്തംബര്‍ 8 ന്. ഉച്ചക്ക് രണ്ട് മണിക്ക് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.പ്രളയത്തിന്റെ മുറിവുണങ്ങും മുന്‍പേ മൂവായിരം ചതുരശ്രയടി വിസ്തീര്‍ണ്ണതയുള്ള കെട്ടിടതിന്റെ നിര്‍മ്മാണം നിര്‍മ്മിതികേന്ദ്രമാണ് പൂര്‍ത്തീകരിച്ചത്.നിര്‍മ്മിതികേന്ദ്രം സ്വന്തമായി 40 ലക്ഷവും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.പദ്ധതിയില്‍ 11 ലക്ഷവും ഉള്‍പ്പെടുത്തി 51 ലക്ഷം രൂപ ചിലവിലാണ് മനോഹരമായ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്തും മക്കിമല പ്രദേശവാസികളും .

2018 ഓഗസ്റ്റ് 9 മക്കിമലക്കാര്‍ക്ക് മറക്കാന്‍ പറ്റാത്ത രാത്രി ഉരുള്‍പ്പൊട്ടലില്‍ പ്രദേശത്തെ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ട്ടപ്പെട്ടതിന് പുറമെ പ്രദേശത്തെ സരസ്വതീ ക്ഷേത്രമായ ഗവ: എല്‍.പി.സ്‌കൂള്‍ പഠന യോഗ്യമല്ലാതാവുകയും ചെയ്തു. ഇതെ തുടര്‍ന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും മേല്‍മുറി കൂട്ടായ്മയുടെയും അധികൃതരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ദിവസങ്ങള്‍കം തന്നെ സമീപത്തെ മദ്രസ കെട്ടിടത്തിലും വനസംരക്ഷണ സമിതി ഓഫീസിലുമായി താല്ക്കാലിക സ്‌കൂള്‍ ഒരുക്കി പഠനം പുനരാരംഭിച്ചു.തുടര്‍ന്ന് ജില്ലാ നിര്‍മ്മിതികേന്ദ്രം 40 ലക്ഷ രൂപ സ്വന്തം ചിലവിലും 11 ലക്ഷം രൂപ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് മനോഹരമായ സ്‌കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചത്.8 ന് ഉച്ചക്ക് രണ്ട് മണിക്ക് ഒ .ആര്‍ .കേളു എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് പ്രളയം തകര്‍ത്ത മക്കിമലയുടെ പുനര്‍ കൈതാങ്ങാവുന്നതോടൊപ്പം ഒരു പ്രദേശത്തിന്റെ അറിവിന്റെ വെളിച്ചമായ വിദ്യാലയ കെട്ടിട ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും പ്രദേശവാസികളും പി.ടി.എ.കമ്മിറ്റിയും.

Leave A Reply

Your email address will not be published.

error: Content is protected !!