വയോധികയുടെ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തി
വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം രണ്ടാം ഗേറ്റ് ഓണ്ടിവയലിലാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെ ദുര്‍ഗന്ധംവമിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ചീഞ്ഞഴുകി പുഴുവരിച്ച നിലയില്‍ പുതിയപുര നാണിയുടെ മൃതദേഹം കണ്ടെത്തിയത് .75 വയസ്സായിരുന്നു. ഒരു മകള്‍ ഉണ്ടെങ്കിലും മാനസികവിഭ്രാന്തിയുള്ള അവസ്ഥയിലാണ്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പട്ടിണി മൂലമാണ് ദാരുണാന്ത്യം ഉണ്ടായതെന്നും പറയുന്നുണ്ട്. നിലവില്‍ മരുമകന്റെ കൂടെയായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് നാണി. മൃതദേഹത്തിന് ഏകദേശം ഏഴ് ദിവസത്തെ പഴക്കമുണ്ടന്നാണ് വിവരം.