ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 6, 7 തിയ്യതികളില്‍
മാനന്തവാടി കൈത്താങ്ങ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 6, 7 തിയ്യതികളില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനര്‍, കിടപ്പ് രോഗികള്‍, വിധവകള്‍. ക്യാന്‍സര്‍ കിഡ്‌നി രോഗികള്‍ തുടങ്ങി 500 പേര്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. 6 ന് വൈകുന്നേരം 3 മണിക്ക് മാനന്തവാടി മൈസൂര്‍ റോഡിലെ കടവത്ത് ബില്‍ഡിംഗില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിക്കും, കിറ്റ് വിതരണം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായിരിക്കും. സബ്ബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ ത്തിക്കുന്ന സുഷാന്ത് നിലമ്പൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. 7 ന് വൈകുന്നേരം വരെ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.വാര്‍ത്ത സമ്മേള ന ത്തില്‍ ജോണി അറക്കല്‍, അലി ബ്രാന്‍, റഷീദ് നിലാംബരി, പി സി ജോണ്‍ സണ്‍, കെ മുഹമ്മദ് ആസിഫ് എന്നിവര്‍ പങ്കെടുത്തു.