തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം. കുറിച്യാര്‍മല എസ്‌റ്റേറ്റ് തൊഴിലാളികള്‍ സമരം ആരംഭിച്ചു. മാസത്തില്‍ 10 തൊഴില്‍ ദിനങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം വ്യാപകം. കുറിച്യാര്‍മല വേങ്ങാത്തോട് ഡിവിഷനിലെ മുന്നോറോളം തൊഴിലാളികളാണ് പണിമുടക്കിയത്.
പീവിസ് ഗ്രൂപ്പിന്റെതാണ് കുറിച്യാര്‍മവ എസ്റ്റേറ്റ്. സമര പ്രഖ്യാപനം നടത്തിയ തൊഴിലാളികള്‍ ഫാക്ടറിക്കു മുമ്പില്‍ ധര്‍ണ നടത്തി. പണിമുടക്കിയ തൊഴിലാളികള്‍ മാനേജ്‌മെന്റ് പ്രതിനിധിയെ അല്‍പസമയം തടഞ്ഞുവെച്ചു. നാളെ മുതല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും പ്രതിസന്ധിയില്‍ അകപ്പെട്ട് ഉഴലുന്ന തൊഴിലാളികള്‍ക്ക് പറഞ്ഞു. ദിവസമായി തൊഴില്‍ ദിനങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായി. പെരുപ്പിച്ച് കാണിക്കുന്ന സാമ്പത്തിക പ്രതിസന്ധിയേ മാനേജ്‌മെന്റിന് ഉള്ളൂവെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് തോട്ടം ഭൂമി കയ്യേറി കുടില്‍ കെട്ടുന്നതടക്കം സമരത്തിലേക്ക് എസ്‌റ്റേറ്റ് സമരം മാറുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post