ദേശീയപാത 766ലെ രാത്രിയാത്രനിരോധനത്തിനെതിരെ കാര്‍ഷിക പുരോഗമന സമിതി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക, പകല്‍ സമയങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വരുംദിവസങ്ങളില്‍ സമരരംഗത്തിറങ്ങാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ബത്തേരിയില്‍ കണ്‍വെന്‍ഷന്‍ എം. എല്‍. എ ഐ. സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാസംസ്ഥാന ചെയര്‍മാന്‍ പി. എം ജോയി അധ്യക്ഷനായിരുന്നു. നാളെ ബത്തേരിയില്‍ നടക്കുന്ന ജനകീയ ഉപവാസത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.