ജില്ലയിലെ പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രളയ ദുരന്തത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്രാഹുല്‍ ഗാന്ധി കേന്ദ്ര പട്ടിക വര്‍ഗ്ഗ വകുപ്പിന് നിവേദനം സമര്‍പ്പിച്ചു.കേന്ദ്ര പട്ടിക വര്‍ഗ്ഗ വികസന മന്ത്രി അര്‍ജുന്‍ മുണ്ടയ്ക്കാണ് വയനാട് എം.പി രാഹുല്‍ ഗാന്ധി മെമോറാണ്ഡം സമര്‍പിച്ചത്.പണിയ, കാട്ടുനായ്ക, കാടര്‍, അടിയാര്‍, കുറുമ, കുറിച്യ വിഭാഗങ്ങളില്‍ ധാരാളം ഗോത്ര വര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് വയനാടെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന മഹാപ്രളയത്തില്‍ അവരുടെ വീടും കൃഷിഭൂമിയും ജീവിതോപാധികളും ഉള്‍പ്പെടെ സര്‍വ്വതും നഷ്ടപ്പെട്ടിരിക്കുകയാണെന്നും എം.പി. മെമോറാണ്ഡത്തില്‍ പറഞ്ഞു. പ്രളയാനന്തരം മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന ഇവര്‍ക്ക് ശുദ്ധമായ കുടിവെളളവും മറ്റു ജീവിത സാഹചര്യങ്ങളും ഒരുക്കണമെന്നും അതിനാവശ്യമായ പദ്ധതികള്‍ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസവും സാധ്യമാക്കണമെന്നും വയനാട് എം.പി രാഹുല്‍ ഗാന്ധി പ്രത്യേകം സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു
Sign in
Sign in
Recover your password.
A password will be e-mailed to you.